Home Keralaവടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി 23കാരിക്ക് ദാരുണാന്ത്യം

വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി 23കാരിക്ക് ദാരുണാന്ത്യം

by news_desk1
0 comments

കോഴിക്കോട്: പൂജാ അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ എംഎ ഇംഗ്ലീഷ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. വടകര ഇരിങ്ങലിൽ വന്ദേഭാരത് ട്രെയിൻ തട്ടി പെരുവയൽ സ്വദേശി നന്ദന (23) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം.

കോട്ടയം അങ്കമാലി ശ്രീശങ്കര കോളജിൽ എംഎ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു നന്ദന. അവധിക്കായി വീട്ടിലെത്തിയതിന് പിന്നാലെയുണ്ടായ അപ്രതീക്ഷിത അപകടം കുടുംബത്തെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.

അപകടവിവരമറിഞ്ഞ് പൊലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.

അച്ഛൻ: പി.വി. സുജീഷ്. അമ്മ: മഞ്ജുഷ. സഹോദരി: ആര്യ.

You may also like