6
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പൊലീസുകാരെ മടക്കി അയക്കാതെ എം.ആർ. അജിത്കുമാർ. പൊലീസ് ഡ്രൈവറും ഗൺമാനും ഉൾപ്പെടെ 14 പൊലീസുകാർ ഇപ്പോഴും അജിത്കുമാറിനൊപ്പമുണ്ടെന്നാണ് വിവരം.
വിവിധ യൂണിറ്റുകളിൽ നിന്നുള്ള പൊലീസുകാരാണ് അജിത്കുമാറിനൊപ്പം തുടരുന്നത്. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ പൊലീസുകാർക്ക് അറ്റൻഡൻസ് നൽകിയതും പൊലീസ് സേനയ്ക്കുള്ളിൽ പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്.
