2
പത്തനംതിട്ട: ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് പ്രചാരണ വാഹനം ഇടിച്ച് വയോധികൻ മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം കുറുമ്പകരയിൽ ഉണ്ടായ അപകടത്തിൽ പ്രദേശവാസിയായ 86കാരൻ കൃഷ്ണനാണ് മരിച്ചത്.
അനൗൺസ്മെന്റിനായി എത്തിയ ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടെയാണ് റോഡരികിൽ നിന്നിരുന്ന കൃഷ്ണനെ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
