Home Kerala‘ക്ഷേത്രത്തിൽ ഏത് പൂവ് ഉപയോഗിക്കണമെന്നതും കോടതി തീരുമാനിക്കുന്നു’; അമിത ഇടപെടൽ ചൂണ്ടിക്കാട്ടി മന്ത്രി കെ മുരളീധരൻ

‘ക്ഷേത്രത്തിൽ ഏത് പൂവ് ഉപയോഗിക്കണമെന്നതും കോടതി തീരുമാനിക്കുന്നു’; അമിത ഇടപെടൽ ചൂണ്ടിക്കാട്ടി മന്ത്രി കെ മുരളീധരൻ

by news_desk1
0 comments

തൃശൂർ: കോടതിയുടെ അമിത ഇടപെടലിനെ വിമർശിച്ച് മന്ത്രി കെ മുരളീധരൻ രംഗത്ത്. എല്ലാ കാര്യങ്ങളിലും കോടതിയുടെ ഇടപെടൽ വർധിക്കുകയാണെന്നും ഇത് അനാവശ്യ വിവാദങ്ങൾക്ക് വഴിവെക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ വിഷയങ്ങളിലും കോടതി ഇടപെട്ടാൽ ഭക്തർക്കും ബന്ധപ്പെട്ട അധികാരികൾക്കും എന്താണ് പങ്കെന്ന് മന്ത്രി ചോദിച്ചു. ശബരിമല വിഷയത്തിൽ ദേവസ്വത്തിനും സർക്കാരിനും യാതൊരു റോളുമില്ലെന്നും, ക്ഷേത്രത്തിൽ ഏത് പൂവ് ഉപയോഗിക്കണമെന്നത് വരെ ഹൈക്കോടതിയാണ് നിർദേശിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ക്ഷേത്രകാര്യങ്ങളിൽ കോടതിയുടെ അമിത ഇടപെടൽ ആവശ്യമാണോയെന്ന് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു. ഈ വിഷയം നിയമസഭയിൽ താൻ ഉന്നയിച്ചിട്ടുണ്ടെന്നും, നിയമസഭയിൽ സംസാരിക്കുമ്പോൾ ആരെയും ഭയക്കേണ്ട സാഹചര്യമില്ലെങ്കിലും പുറത്തുപറയുമ്പോൾ കോടതി അലക്ഷ്യത്തിന്റെ പ്രശ്നം ഉയരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like