Home Top Storiesവി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവര്‍ത്തനം; പയ്യന്നൂരില്‍ സിപിഐഎം കൂട്ടനടപടി, ടി പുരുഷോത്തമന് പുറത്താക്കി

വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവര്‍ത്തനം; പയ്യന്നൂരില്‍ സിപിഐഎം കൂട്ടനടപടി, ടി പുരുഷോത്തമന് പുറത്താക്കി

by news_desk
0 comments

കണ്ണൂര്‍: പയ്യന്നൂരില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിപിഐഎം കര്‍ശന നടപടിയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിനിടെ വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ടി പുരുഷോത്തമന് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. എകെജി ഭവന്‍ ബ്രാഞ്ച് അംഗമായിരുന്നു അദ്ദേഹം.ബൂത്ത് സെക്രട്ടറിമാരായി പ്രവര്‍ത്തിച്ച അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് സൂചന. വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുന്നതിനായി ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നുവെന്ന വിവരവും ജില്ലാ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.വോട്ടെടുപ്പിന് പിന്നാലെ ടി പുരുഷോത്തമന്റെ വീട്ടില്‍ ആക്രമണം നടന്നിരുന്നു. കാറിന് തീയിടുകയും വീട്ടുമുറ്റത്ത് തീ പടരുകയും ചെയ്തതോടെ കുടുംബം പുറത്തേക്ക് ഒഴിഞ്ഞോടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് പുരുഷോത്തമന്‍ ആരോപിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായി. വെസ്റ്റ് മേഖലാ പ്രസിഡന്റ് സുധീഷ്യും മേഖലാ എക്സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണയുമാണ് അറസ്റ്റിലായത്.അതേസമയം, ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഐഎം നേതൃത്വം ആവര്‍ത്തിച്ചു. ഏരിയാ സെക്രട്ടറി പി സന്തോഷ്യും സമാധാനയോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രതിനിധി സത്യപാലന്യും ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു.

You may also like