Home Keralaവിഡിഎസ് മന്ത്രിസഭയിൽ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണർക്ക് കൈമാറി

വിഡിഎസ് മന്ത്രിസഭയിൽ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണർക്ക് കൈമാറി

by news_desk1
0 comments

തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം അന്തിമമായി. മന്ത്രിമാരുടെയും അവരുടെ ചുമതലകളുടെയും പട്ടിക ഗവർണർക്ക് കൈമാറി. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയപ്പോൾ, എം ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പിന്റെയും ചുമതല നൽകി.

സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങാത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരുന്നു. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളും ചർച്ചകളും നീണ്ടതോടെയാണ് പ്രഖ്യാപനം വൈകിയത്.

ഘടകകക്ഷികൾ തമ്മിലുള്ള ചർച്ചകൾക്കും അന്തിമ ധാരണയ്ക്കുമൊടുവിലാണ് വകുപ്പ് പട്ടികയ്ക്ക് രൂപം ലഭിച്ചത്. ഉടൻ തന്നെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

You may also like