Home International2026ലെ സാഹിത്യ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു; ലോക സാഹിത്യത്തിലെ രാജകീയ ബഹുമതി കനേഡിയൻ കവയിത്രി ആൻസ് കാഴ്‌സന്

2026ലെ സാഹിത്യ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു; ലോക സാഹിത്യത്തിലെ രാജകീയ ബഹുമതി കനേഡിയൻ കവയിത്രി ആൻസ് കാഴ്‌സന്

by news_desk
0 comments

സ്റ്റോക്ക്‌ഹോം: ക്ലാസിക്കൽ പാരമ്പര്യവും ആധുനിക സർഗ്ഗാത്മകതയും സമന്വയിപ്പിച്ച് ലോക സാഹിത്യലോകത്തെ അത്ഭുതപ്പെടുത്തിയ കനേഡിയൻ എഴുത്തുകാരിയും പരിഭാഷകയുമായ ആന്‍ കാഴ്‌സന് 2026ലെ സാഹിത്യ നൊബേൽ പുരസ്കാരം. സ്വീഡിഷ് അക്കാദമിയാണ് ആഗോള സാഹിത്യത്തിലെ ഏറ്റവും മഹത്തരമായ ഈ ബഹുമതി പ്രഖ്യാപിച്ചത്. 1.2 കോടി സ്വീഡിഷ് ക്രോണറാണ് പുരസ്കാര തുകയായി നൽകുന്നത്.

കവിത, പ്രബന്ധങ്ങൾ, പരിഭാഷകൾ എന്നിവ അതിമനോഹരമായി കോർത്തിണക്കിയുള്ള തനത് ശൈലിയാണ് എഴുപത്തിയൊന്നുകാരിയായ കാഴ്‌സനെ സാഹിത്യ ലോകത്ത് വേറിട്ടുനിർത്തുന്നത്. ഗ്രീക്ക് ക്ലാസിക്കൽ പഠനങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള ഇവർ, പ്രാചീന കൃതികളെ ആധുനിക പശ്ചാത്തലത്തിലേക്ക് പുനരാവിഷ്കരിക്കുന്നതിൽ വൻ പ്രശസ്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ക്ലാസിക് സാഹിത്യ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയാണ് ഇവർ.

പഴമയുടെ പാരമ്പര്യവുമായി നിരന്തരം സർഗ്ഗാത്മക സംവാദങ്ങളിൽ ഏർപ്പെട്ട് ആധുനിക സാഹിത്യത്തിന് തികച്ചും പുതിയ രൂപങ്ങൾ സമ്മാനിച്ച, ധീരവും നവീനവുമായ കൃതികളെ മുൻനിർത്തിയാണ് ആന്‍ കാഴ്‌സന് പുരസ്കാരം സമ്മാനിച്ചതെന്ന് നൊബേൽ സമിതി വ്യക്തമാക്കി.

You may also like