Home Keralaമുൻ എം.എൽ.എ പി.എ മാധവൻ അന്തരിച്ചു തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.എ മാധവൻ (80) അന്തരിച്ചു

മുൻ എം.എൽ.എ പി.എ മാധവൻ അന്തരിച്ചു തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.എ മാധവൻ (80) അന്തരിച്ചു

by news_desk
0 comments

തൃശൂർ: ഇക്കഴിഞ ഫെബ്രുവരിയിൽ തൃശൂർ മുണ്ടൂരിൽ വാഹനാകടത്തിൽ ഗുരുതരമായ പരിക്കേറ്റ് എറണാകുളത്ത് റിനെ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ രാത്രി 11.14 ഓടെ ആയിരുന്നു അന്ത്യം. 2011-2016 കാലത്ത് മണലൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാഗം ആയി. അച്യുതൻ നായരുടെയും മലമേൽപട്ടിയത്ത് പാർവതി അമ്മയുടെയും മകനായി 1946 സെപ്റ്റംബർ 14 ന് തൃശ്ശൂരിലെ മുണ്ടൂരിൽ ജനിച്ച അദ്ദേഹം 1967 മുതൽ ലൈസൻസുള്ള ഡോക്യുമെന്റ് റൈറ്ററാണ്. പതിമൂന്ന് വയസ്സ് മുതൽ തന്നെ സജീവ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനായിരുന്ന അദ്ദേഹം, വിമോചന സമരത്തിന്റെ ഭാഗമായി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് (1968-1969), ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി (1969-1972), ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി (1972-1977), ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് (1977-1980) എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം (നിലവിൽ), 2005-2012 അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗം, 2016-2017 ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, 2006–2011 ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, 1980-2006 ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, 2006-2008 ഐക്യ ജനാധിപത്യ മുന്നണി (കേരളം) ജില്ലാ ചെയർമാൻ; 2006-2008 തൃശൂർ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് (2000-2005).സീതാറാം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ് ഡയറക്ടർ (1980-1983); മാള കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ് ചെയർമാൻ (1996-2002); മൽസ്യ വിൽപന തോഴിലാളി സഹകരണ സംഘം, തൃശൂർ ജില്ലാ പ്രസിഡൻ്റ് (1994 മുതൽ) .ഇപ്പോൾ, നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ ഷോ-റൂം എംപ്ലോയീസ് (കേരള), കേരള ലക്ഷ്മി മിൽസ് പുല്ലഴി എംപ്ലോയീസ് യൂണിയൻ, റെയിൽവേ ഗുഡ്സ്-ഷെഡ് വർക്കേഴ്‌സ് യൂണിയൻ, തൃശൂർ, മുനിസിപ്പൽ കോർപ്പറേഷൻ ഇലക്ട്രിസിറ്റി എംപ്ലോയീസ് യൂണിയൻ, തൃശൂർ, കെഎസ്ഇബി തൊഴിലാലി യൂണിയൻ, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ എന്നിവയുടെ പ്രസിഡന്റാണ്. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപുണ്ടായ അപകടത്തിൽ സംശയമുയർത്തി കുടുംബം നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്‌. ഭാര്യ സാവിത്രി. മക്കൾ: സമീർ, സമോദ്

You may also like