Home WORLD CUP 26ലോക യൂത്ത് കപ്പ് ബ്രസീലിനെ നേരിടാൻ ഇന്ത്യൻ പട ഫൈനലിൽ: അതിശയമായി മിനർവ അക്കാദമി

ലോക യൂത്ത് കപ്പ് ബ്രസീലിനെ നേരിടാൻ ഇന്ത്യൻ പട ഫൈനലിൽ: അതിശയമായി മിനർവ അക്കാദമി

by news_desk
0 comments

കോടിക്കണക്കിന് വരുന്ന ഇന്ത്യൻ കായികപ്രേമികളുടെ നെഞ്ചിൽ കാലങ്ങളായി എരിയുന്ന ഒരു വലിയ ചോദ്യമുണ്ട്… എന്ന് കാണാം നമുക്ക് ആ ലോകകപ്പ് മൈതാനങ്ങളിൽ നീലക്കുപ്പായമിട്ട് നമ്മുടെ പിള്ളേർ ബൂട്ട് അണിയുന്നത്? അതെ… ആ ചോദ്യത്തിന് സ്വപ്നതുല്യമായ വിജയങ്ങളിലൂടെ ഇതാ പുതിയൊരു ചരിത്രം കുറിക്കുകയാണ് പഞ്ചാബിലെ മിനർവ അക്കാദമി! യൂറോപ്യൻ വമ്പന്മാരുടെ നെഞ്ച് പിളർന്ന് ഇന്ത്യൻ കുട്ടികൾ കളം ഭരിക്കുന്ന അതിശയക്കാഴ്ചയ്ക്കാണ് ഫുട്ബോൾ ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.

വിശ്വസിക്കാൻ പ്രയാസമായിരിക്കും, പക്ഷേ ഇതാണ് യാഥാർത്ഥ്യം! ലോക യൂത്ത് കപ്പ് ചാമ്പ്യൻഷിപ്പിൽ എതിരാളികളെ ഒന്നൊന്നായി തരിപ്പണമാക്കി ഇന്ത്യൻ ക്ലബ് മിനർവ അക്കാദമി കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ്. ഫൈനലിൽ ലോക ഫുട്ബോളിലെ കരുത്തരായ ബ്രസീലിന്റെ ആർ.എസ് സ്പോർട്സ് യെല്ലോസിനെയാണ് മിനർവ നേരിടുന്നത്. ടൂർണമെന്റിൽ ഇതുവരെ കളിച്ച മത്സരങ്ങളിൽ നിന്നായി അവിശ്വസനീയമായ 85 ഗോളുകളാണ് ഇന്ത്യൻ കുട്ടികൾ എതിർപോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്.

മിനർവയുടെ ഫൈനൽ പ്രവേശന പാത ഏതൊരു ഫുട്ബോൾ പ്രേമിയെയും അമ്പരപ്പിക്കുന്നതാണ്. പ്രീ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിലെ കരുത്തരായ എഫ്.സി കോർണസിനെ എതിരില്ലാത്ത 17 ഗോളുകൾക്കാണ് ഇന്ത്യൻ അക്കാദമി നാമാവശേഷമാക്കിയത്. തുടർന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ബൊളീവിയൻ യൂത്ത് ക്ലബ്ബായ കാഞ്ചേരിറ്റസ് എഫ്.സിയെ എതിരില്ലാത്ത 8 ഗോളുകൾക്ക് തകർത്തുവിട്ടു. ആവേശം കൊടുമുടി കയറിയ സെമിഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഉക്രൈൻ യൂത്ത് ക്ലബ് ലോക്കോമോട്ടിവ് എഫ്.സിയെ 3-2 എന്ന സ്കോറിനാണ് മിനർവ അക്കാദമി വീഴ്ത്തിയത്. ഈ സ്വപ്നതുല്യമായ കുതിപ്പോടെയാണ് ഇന്ത്യൻ കൗമാരപ്പട ബ്രസീലിനെ നേരിടാൻ ഫൈനലിലേക്ക് മാർച്ച് ചെയ്തത്.

ഫൈനൽ ഇന്ന് വൈകീട് ഇന്ത്യൻ സമയം 3:45 നടക്കും ഫൈനൽ കാണുവാൻ മിനര്വ അക്കാദമി യൂട്യൂബ് ചാനൽ ഫോള്ളോ ചെയുക https://www.youtube.com/@minervaacademyfootballclub/streams

You may also like