5
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതികൾക്ക് കൂട്ടമായി പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. കേസിലെ ഒന്നാംപ്രതി പീതാംബരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് ഇരുപത് ദിവസത്തെ പരോൾ അനുവദിച്ചത്.
നാലാംപ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാംപ്രതി അശ്വിൻ, പതിനഞ്ചാംപ്രതി സുരേന്ദ്രൻ എന്നിവർക്കും പരോൾ ലഭിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ് അടിയന്തരമായി പരോൾ അനുവദിച്ചെന്നാണ് പുറത്തുവരുന്ന വിവരം.
പരോൾ ലഭിച്ച പ്രതികൾ എല്ലാവരും ഇതിനോടകം കാസർകോട് ജില്ലയിൽ എത്തിയതായും റിപ്പോർട്ടുണ്ട്. ജയിൽ വകുപ്പിന്റെ നടപടി വിവാദമായ സാഹചര്യത്തിൽ രാഷ്ട്രീയ വൃത്തങ്ങളിലടക്കം പ്രതിഷേധം ശക്തമാകുകയാണ്.

