Home Entertainment‘രജനി സാർ എന്റെ റോൾ മോഡൽ, ഞാൻ അദ്ദേഹത്തിന്റെ ആരാധിക’; വീണ്ടും ഒന്നിക്കുന്ന സന്തോഷം പങ്കുവെച്ച് സിമ്രാൻ

‘രജനി സാർ എന്റെ റോൾ മോഡൽ, ഞാൻ അദ്ദേഹത്തിന്റെ ആരാധിക’; വീണ്ടും ഒന്നിക്കുന്ന സന്തോഷം പങ്കുവെച്ച് സിമ്രാൻ

by news_desk1
0 comments

ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിനെ തന്റെ റോൾ മോഡലുകളിൽ ഒരാളായി വിശേഷിപ്പിച്ച് നടി സിമ്രാൻ. രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം ‘ധർമ്മൻ’ വഴി വീണ്ടും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിയുന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചു.

‘പേട്ട’യ്ക്ക് ശേഷം രജനികാന്തും സിമ്രാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ധർമ്മൻ’. സൂപ്പർസ്റ്റാറിനൊപ്പം വീണ്ടും പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സിമ്രാൻ പറഞ്ഞു. ഗോപിനാഥിന്റെ പോഡ്കാസ്റ്റിലായിരുന്നു താരത്തിന്റെ പ്രതികരണം.

“അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. എന്റെ റോൾ മോഡലുകളിൽ ഒരാളാണ് അദ്ദേഹം. എനിക്ക് ഇങ്ങനെയൊരു അവസരം ലഭിച്ചുവെന്നത് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. ഈ സിനിമ ചെയ്യുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. കാരണം ‘പേട്ട’ എനിക്ക് മികച്ചൊരു അനുഭവമായിരുന്നു.

‘പേട്ട’യിൽ രജനി സാറിനൊപ്പം എനിക്ക് വളരെ കുറച്ച് രംഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് എവിടെ കണ്ടാലും ‘പേട്ട’യിലേതിനേക്കാൾ കൂടുതൽ രംഗങ്ങൾ നിങ്ങളോടൊപ്പം ചെയ്യണമെന്ന് ഞാൻ പറയാറുണ്ടായിരുന്നു. ഇപ്പോൾ ആ ആഗ്രഹം സഫലമായി. രജനി സാറിനൊപ്പം, കമൽ സാറിന്റെ നിർമ്മാണത്തിൽ ജോലി ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തോഷവതിയാണ്,” സിമ്രാൻ പറഞ്ഞു.

‘ധർമ്മൻ’ ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കമൽ ഹാസനാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.

‘ഓ മൈ കടവുളേ’, ‘ഡ്രാഗൺ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധർമ്മൻ’.

You may also like