Home Top Storiesപ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് മാർച്ച്; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം, സുരക്ഷ കർശനമാക്കി

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് മാർച്ച്; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം, സുരക്ഷ കർശനമാക്കി

by news_desk1
0 comments

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

പ്രിയങ്കാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കേരള മുഖ്യമന്ത്രി വി.ഡി സതീശൻ ഉൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

കേരളത്തിൽ നിന്നുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ, ഷാഫി പറമ്പിൽ എം.പി. ഉൾപ്പെടെയുള്ള നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. കൈകൾ പരസ്പരം ബന്ധിപ്പിച്ച നിലയിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തി.

മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് എംപിമാർ മാർച്ച് നടത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. തുടർന്ന് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കോൺഗ്രസ് എംപിമാർ കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു.

You may also like