Home Localതൃശൂർ പുലിക്കളി മഹോത്സവം 2026: മത്സരഫലം പ്രഖ്യാപിച്ചു; അയ്യന്തോൾ ഓവറോൾ ചാമ്പ്യൻമാർ

തൃശൂർ പുലിക്കളി മഹോത്സവം 2026: മത്സരഫലം പ്രഖ്യാപിച്ചു; അയ്യന്തോൾ ഓവറോൾ ചാമ്പ്യൻമാർ

by news_desk
0 comments

തൃശൂർ. പുലിക്കളി സംഘം അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി ഒന്നാം സ്ഥാനവും, ഒളരിക്കര ദേശം പുലിക്കളി സംഘം രണ്ടാം സ്ഥാനവും, യുവജനസംഘം പുലിക്കളി സമിതി, വിയ്യൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ടാബ്ലോ-സമകാലികം: കാനാട്ടുകര ദേശം ഒന്നാം സ്ഥാനവും, സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി രണ്ടാം സ്ഥാനവും, ഒളരിക്കര ദേശം പുലിക്കളി സംഘം മൂന്നാം സ്ഥാനവും നേടി.

ടാബ്ലോ-പുരാണം: സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി ഒന്നാം സ്ഥാനം നേടിയപ്പോൾ, കുട്ടൻകുളങ്ങര പുലിക്കളി സംഘം രണ്ടാം സ്ഥാനവും ചക്കാമുക്ക് ദേശം മൂന്നാം സ്ഥാനവും നേടി.

പുലിക്കൊട്ട്: അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി ഒന്നാം സ്ഥാനവും, സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി രണ്ടാം സ്ഥാനവും, ശങ്കരംകുളങ്ങര ദേശം ആഘോഷ സമിതി മൂന്നാം സ്ഥാനവും നേടി.

പുലിവര: അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി ഒന്നാം സ്ഥാനവും, ഒളരിക്കര ദേശം പുലിക്കളി സംഘം രണ്ടാം സ്ഥാനവും, സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി മൂന്നാം സ്ഥാനവും നേടി. അച്ചടക്കം: അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.

പുലിവണ്ടി: കുട്ടൻകുളങ്ങര പുലിക്കളി സംഘം ഒന്നാം സ്ഥാനവും, ചക്കാമുക്ക് ദേശം രണ്ടാം സ്ഥാനവും, സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി മൂന്നാം സ്ഥാനവും നേടി.

പുലിവേഷം: അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി ഒന്നാം സ്ഥാനം നേടിയപ്പോൾ, യുവജനസംഘം പുലിക്കളി സമിതി (വിയ്യൂർ) രണ്ടാം സ്ഥാനവും, സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചമയം: യുവജനസംഘം പുലിക്കളി സമിതി (വിയ്യൂർ) ഒന്നാം സ്ഥാനവും, ഒളരിക്കര ദേശം പുലിക്കളി സംഘം രണ്ടാം സ്ഥാനവും, ചക്കാമുക്ക് ദേശം മൂന്നാം സ്ഥാനവും നേടി.

You may also like