ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഉയർന്ന കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരവും പൈശാചികവുമായ ലൈംഗികാരോപണകേസിലാണ് മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റുമായ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ റിമാൻഡിലായിരിക്കുന്നത്. ജനങ്ങൾക്ക് സംരക്ഷണമൊരുക്കേണ്ടവരും നാടിനൊപ്പം നൽകേണ്ട മറ്റ് എന്തിനേക്കാളുമേറെ പൊതു താൽപ്പര്യത്തിന് പ്രധാനം നൽകേണ്ടവർ. ജീവിതം ഒരു തുറന്ന പുസ്തകമായി മാതൃകയായി മാറേണ്ടവരാണ് പൊതുപ്രവർത്തകനിൽ നിന്നാണ് ഇത്തരമൊരും മൃഗീയത അതിജീവിതയ്ക്ക് നേരിടേങ്ങിവന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായിട്ടല്ല ഈ രീതിയിൽ പരാതിയിൽ പുറത്തുവരുന്നത് രഹസ്യമായി പരസ്യമായി രാഹുൽ എം.എൽ.എയും യുത്ത് കോൺഗ്രസ് അധ്യക്ഷനാക്കുന്നതിനു മുൻപ് തന്നെ ഗോഡ് ഫാദറിന് ഇതെല്ലാം അറിയാമായിരുന്നു. അന്ന് കണ്ടില്ലെന്ന് നടിച്ച് ചെറുപ്പക്കാരൻ്റെ കുസൃതി യെന്ന് ന്യായീകരിച്ചതിൻ്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നത് ഒരു നാട് മുഴുവനും മഹിതമായ പാരമ്പര്യമുള്ള പ്രസ്ഥാനവുമാണ്. കോൺഗ്രസ് പാർട്ടി അഭിമുഖീകരിക്കുന്നതും നേരിടുന്നതമായ ആ അപമാനത്തിന് പൊട്ടിയ എടുപ്പ് കാരനെ പിൻഗാമിയാക്കി വാഴിക്കാൻ അരയും തലയും മുറുക്കിയിറങ്ങിയ നേതാക്കന്മാരാണ്. രാഹുലിൻ്റെ അറസ്റ്റ് എല്ലാവർക്കുമുള്ള കൃത്യമായ മുന്നറിയിപ്പാണ്.
വഴിവിട്ട രീതിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഓരോ വളർച്ചയും. അർഹതപ്പെട്ടവരെയെല്ലാം; എന്തിന് ഉമ്മൻചാണ്ടിയുടെ പോലും എതിർപ്പിനെയും ശുപാർശ ചെയ്ത പേരു പോലും തള്ളിക്കളഞ്ഞാണ് രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയത്. സംഘടനപരമായ തിരഞ്ഞെടുപ്പ് നടത്തിയാണ് പ്രസിഡൻ്റായതെന്ന് പറയുന്നുണ്ടെങ്കിൽ വ്യാജ രേഖ ചമച്ച് കള്ളവോട്ട് ചേർത്തിയാണ് വിജയിച്ചതെന്നുള്ള പരാതി സംഘടനയിലും കേസ് നിയമത്തിൻ്റെ മുന്നിലും ഉണ്ട്. അടിമുടി ദുരൂഹത നിറഞ്ഞ് രാഷ്ട്രീയമായിരുന്നു രാഹുലിൻ്റേത്. ചുരുങ്ങിയ കാലം കൊണ്ട് രാഷ്ട്രീയത്തിലും വാർത്താ മാധ്യമങ്ങളിലും ലഭിച്ച ഇടവും അവസരങ്ങളും ഉപയോഗിച്ച് കയറിവന്നൊരാൾ കേരളത്തിൻ്റെ കോൺഗ്രസ് പാർട്ടിയുടെ പ്രതിപക്ഷ രാഷ്ട്രീയത്തിൻ്റെ യുവശബ്ദമായി മാറി. അതിലൂടെ ലഭിച്ച ബന്ധങ്ങളെ സൗഹ്യദങ്ങളെ സാധ്യതകളെയെല്ലാം ഉള്ളിൽ ഉറങ്ങി കിടക്കുന്ന ക്രിമിനലിസത്തിനുള്ള വെള്ളവും വളവുമാക്കി മാറ്റി. കോൺഗ്രസ് തന്നെ വളർത്തിടുത്ത് ഈ നാടിന് സംഭാവന ചെയ്ത കൊടും ക്രിമിനലാണ് രാഹുൽ മാങ്കൂട്ടത്തിൽ. അറസ്റ്റിലാവുമ്പോൾ കോൺഗ്രസിലെ സമീപ കാലത്തായി രൂപം കൊണ്ട തിരുവായ്ക്ക് എതിർവായില്ലാത്ത തങ്ങളെയെല്ലാവരും അനുസരിക്കണമെന്നും അവരുടെ നിർദ്ദേശങ്ങൾ മാത്രമെ നടപ്പാക്കാവുവെന്നും എതിർക്കുന്നവരെ സാമുഹ്യമാധ്യമങ്ങളിലുടെ തകർക്കാൻ തയ്യാറയെടുത്ത് നിൽക്കുന്ന രാഷ്ട്രീയ അധോലോകസംഘത്തിനാണ് അടിയേൽക്കുന്നത്. പി ആർ എജൻസികളുടെ തിരക്കഥയ്ക്ക് അനുസരിച്ച് ആൾക്കൂട്ടത്തിൽ ഒന്ന് ഓടുകയും കുട്ടികളോട് കുശലം പറയുകയും പ്രായമായവരെയും കാണാൻ വീടിനുള്ളിലേക്ക് ഓടികയറുന്നവരുടെ നേതൃത്വമാണ് അകത്തായവരുടെ പുറത്തുള്ളവരുടെയും ധൈര്യം.
കോൺഗ്രസ് ഇപ്പോഴും പൂർണ്ണമായും ശരിയായിട്ടില്ല ജനങ്ങൾക്ക് ബോധിപ്പെടാനും രാഹുൽ കേസ് കാരണമായി. അതിജീവതമാരുടെ പരാതികളെ വിമർശിച്ചവർക്ക് ലഭിച്ച പൂമാലകളും അവർക്ക് വേണ്ടി സംസാരിച്ചവർക്ക് കിട്ടിയ കല്ലേറും അതിൻ്റെ ഉദാഹരണമാണ്. കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നു പോകുന്നില്ല. രാഹുലിനെ പരസ്യമായി തള്ളിപ്പറയാൻ കോൺഗ്രസ് നേതൃത്വത്തിൻ്റെ തൊണ്ട വരളുന്നത് കുറ്റബോധം കൊണ്ടാണോ അതോ ഭയം കൊണ്ടോ. ഇന്നോളം കേരള രാഷ്ട്രീയത്തിൽ ഇത്രത്തോളം അധഃപതിച്ചു പോയവസ്ഥയുണ്ടായിട്ടില്ല. മുന്നിൽ വരുന്നത് ആര് തന്നെയായാലും അവര് മാനസികമായും ശാരീരികമായും വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന സമാനതകളില്ലാത്ത സൈക്കോയെ ഇനിയും പരമോന്നത നിയമസഭയിൽ അംഗമായിരിക്കാൻ അനുവദിക്കാണോയെന്ന് ജനാധിപത്യ കേരളം ചിന്തിക്കണം. അയാൾ സാന്നിദ്ധ്യവും അസാന്നിദ്ധ്യം സഭ ചരിത്രത്തിലെ തിരകളങ്കമാണ്. അയാൾക്ക് സ്വയം തീരുമാനിക്കാമെന്നാണ് ഇന്നലെയും കോൺഗ്രസും യൂത്ത് കോൺഗ്രസും പറയുന്നത്. പാലക്കാട്ടെ ജനത രാഹുലിനെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് രാഹുൽ മാങ്കുട്ടത്തിലിനല്ല കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്കാണ്. കോൺഗ്രസ് യു.ഡി.എഫ് പാർലിമെൻ്ററി പാർട്ടി യോഗത്തിലൂടെ സർക്കാരിനോടും സഭയോടും രാഹുലിനെ അയോഗ്യനാക്കാൻ ആവശ്യപ്പെടണം. ഇല്ലെങ്കിൽ ഈ കൊടുക്രിമിനലിന് സംരക്ഷിച്ചത് ഇപ്പോഴും രഹസ്യമായി സംരക്ഷിക്കുന്നതിനും നൂറ്റി നാൽപ്പത് നിയോജക മണ്ഡലങ്ങളിലേയും ജനങ്ങളോട് ഉത്തരം പറയാൻ കോൺഗ്രസെ നിങ്ങൾ ബാധ്യസ്ഥരാണ്.

