സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ഏകീകരിക്കാനുള്ള സർക്കാരിൻ്റെ തീരുമാനം ദുരൂഹമാണ്. ബാറുകളുടെ പ്രവർത്തന സമയത്ത് വർധിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്നുള്ളതിനെ സംബന്ധിച്ച് വ്യക്തമായ ഉത്തരം നൽകാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തിൽ കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ ശരവേഗത്തിൽ ഈ തീരുമാനവുമായി സർക്കാർ മുന്നോട്ടു പോകുന്നത് ജനങ്ങൾക്ക് ആകെ തെറ്റായ സന്ദേശമാണ് നൽകുന്നത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനകാലത്തെ കടുംവെട്ട് ആക്ഷേപം കോൺഗ്രസിന് ഇന്നും മായ്ക്കാൻ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് കൂടിയാണ് 2016ൽ ഇടത് സർക്കാരിന് അധികാരം കിട്ടിയതെന്ന് മറന്ന് പോവരുത്. 2016ലെ തെരഞ്ഞെടുപ്പ് വേളയിൽ മദ്യത്തിന്റെ നിരോധനമല്ല വർജനമാണ് എൽ.ഡി.എഫിന്റെ പ്രഖ്യാപിത ലക്ഷ്യം എന്നാണ് പ്രകടനപത്രികയിലും തിരഞ്ഞെടുപ്പ് പ്രചരണവേദികളിലും എല്ലാ നേതാക്കളും ഒരുപോലെ അവകാശപ്പെട്ടത്. അതിനായി മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടു വരുമെന്നും ഇതിലേക്കുള്ള പ്രവർത്തന പദ്ധതികളെ സർക്കാർ വേഗത്തിൽ തന്നെ അംഗീകാരങ്ങൾ നൽകുമെന്നും അന്ന് എൽ.ഡി.എഫ് നേതൃത്വം ഒന്നടങ്കം വ്യക്തമാക്കിയിരുന്നതാണ്. ആ നയത്തിൽ നിന്നുള്ള സമ്പൂർണ്ണമായ വ്യതിചലനമാണ് രണ്ടാം ഭരണത്തിന്റെ നെറുകയിൽ നിന്നുകൊണ്ട് മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തിൽ എൽ.ഡി.എഫ് സർക്കാർ നടത്തിയിരിക്കുന്നത്. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ഗുണകരമാകുന്ന നടപടിയായാണ് സർക്കാർ അവതരിപ്പിക്കുന്നത് എങ്കിലും ‘ദോഷത്തിൽ കലാശിക്കാനുള്ള സാധ്യതയാണ് പൊതുവായി കാണുന്നത്. ചെറുതും വലുതുമായ ലഹരി മാഫിയയുടെ പിടിയിലാണ് നമ്മുടെ നാടിന്റെ തലമുറകൾ ആ മഹാവിപത്തിൽ നിന്ന് അവരെ മോചിപ്പിക്കാൻ ഉള്ള ചരിത്രപരമായ തന്നെ പോരാട്ടത്തിലേക്ക് കടക്കേണ്ട ഘട്ടത്തിൽ ഇത്തരമൊരു തീരുമാനം ആവശ്യമായിരുന്നു എന്ന് സർക്കാർ പുനർചിന്തനം നടത്തേണ്ടതുണ്ട്. കോടികൾ മുടക്കി ‘കൊട്ടിഘോഷിച്ചു നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറുകളും അനുബന്ധമായ പരിപാടികളും വെറും പ്രഹസനവും പി ആർ തിരക്കഥകളും മാത്രമായി പര്യവസാനിക്കുന്ന ദയനീയ സ്ഥിതിയാണുള്ളത്. ഇനി അത്തരം കെട്ടുകാഴ്ചകൾ നടത്താതെ ശരിയായ രീതിയിലുള്ള ആശയവിനിമയത്തിലൂടെ ഗൗരവതരമായ ഇടപെടലും ആത്മ പരിശോധനയും നടത്താനാണ് സർക്കാർ തയ്യാറാകേണ്ടത്. സംസ്ഥാനത്ത് മാറിമാറി വന്ന സർക്കാരുകൾ പലവിധത്തിലും രൂപത്തിലും ഭാവത്തിലും ഉള്ള ലഹരി വിരുദ്ധ ക്യാമ്പയിനുകൾ ആരംഭിച്ചുവെങ്കിലും ഒന്നും വിജയത്തിലെത്തിയില്ല.അതുതന്നെയാണ് നമ്മുടെ സിസ്റ്റത്തിന്റെ വീട് ചെയ്യും.സ്കൂൾ വിദ്യാർത്ഥികളെയും കോളേജ് വിദ്യാർഥികളെയും മറ്റ് പ്രൊഫഷണലിസ്റ്റുകളെയും കേന്ദ്രീകരിച്ചുകൊണ്ട് വലിയതോതിൽ ലഹരി മാഫിയ പിടിമുറുക്കി എന്നുള്ളത് സമീപകാല അനുഭവങ്ങളിൽ നിന്ന് വ്യക്തമാണ്. ഇപ്പോഴും ലഹരി വ്യാപനത്തിന്റെ യഥാർത്ഥ ചിത്രം തെളിഞ്ഞിട്ടില്ല. ആ സാഹചര്യത്തിലാണ് തൊലിപ്പുറത്തേക്ക് ചികിത്സ പോലെ സർക്കാരിന്റെയും മറ്റ് പ്രമുഖ വ്യക്തികളുടെയും നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ. ഇരയ്ക്കൊപ്പം നിന്ന് വേട്ടക്കാരനൊപ്പം ഓടുന്ന രീതിയിൽ ലഹരി വിമുക്തമാക്കും കേരളത്തെ എന്ന ആഹ്വാനം ചെയ്ത് ആയിരത്തോളം ബാറുകൾക്കും റീട്ടയിൽ ഔട്ട് ഷോപ്പുകൾക്കും ബാർ ലൈസൻസ് അനുവദിക്കുന്ന സർക്കാർ രീതി ജനസമൂഹത്തെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്. മദ്യത്തെ മുക്കിക്കൊല്ലാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നതെന്ന് ക്രിസ്ത്യൻ സഭകളും ജനകീയ പ്രസ്ഥാനങ്ങളും ആശങ്കയോട് കൂടി രംഗത്തെത്തിയിരിക്കുന്നത് സാഹചര്യത്തിലും ബാറുകളുടെ പ്രവർത്തനസമയം വർധിപ്പിക്കാനുള്ള ഉത്തരവ് താൽക്കാലികമായി മാറ്റിവെച്ച് വിശദമായ ചർച്ചകൾ നടത്താൻ സർക്കാർ തയ്യാറാകണം. ഏറെവൽക്കരിക്കപ്പെട്ട സംസ്ഥാനം എന്ന നിലയിൽ കോപ്പറേറ്റ് മീറ്റിങ്ങുകൾക്കും ബിസിനസ് മീറ്റിങ്ങുകൾക്കും അക്കാദമിക് പ്രൊഫഷണൽ കോൺഫറൻസുകൾക്കും ഈ തീരുമാനം ചിലപ്പോൾ ഗുണകരമായയേക്കാം പക്ഷേ പൊതുവായ രീതിയിൽ പരിശോധിക്കുമ്പോൾ വിഭിന്നമായ അഭിപ്രായങ്ങൾ കൂടി ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ കൂടിയാലോചനകൾ അനിവാര്യമാണ് ഓരോ ചുവടും ശ്രദ്ധയോടെ തന്നെ വേണം കാരണം മദ്യം സർക്കാരിന് വരുമാനവും മനുഷ്യന് മരണവുമാണ്.
4
