Home Top Storiesശബരിമല സ്വർണക്കൊള്ള; ‘പ്രതിപക്ഷം SITയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നു; വിജിലൻസ് കോടതിയുടെ ഉത്തരവ് അന്തിമമല്ല’; മന്ത്രി പി രാജീവ്.

ശബരിമല സ്വർണക്കൊള്ള; ‘പ്രതിപക്ഷം SITയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നു; വിജിലൻസ് കോടതിയുടെ ഉത്തരവ് അന്തിമമല്ല’; മന്ത്രി പി രാജീവ്.

by news_desk
0 comments

തിരുവനന്തപുരം. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷം എസ്ഐടിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നെന്ന് മന്ത്രി പി രാജീവ്. ഹൈക്കോടതി നേരിട്ട് നടത്തുന്ന അന്വേഷണത്തിൽ വിജിലൻസ് കോടതിയുടെ ഉത്തരവ് അന്തിമമല്ല. അറസ്റ്റിലായവർ കുറ്റക്കാരാണോ അല്ലയ്യോ എന്ന് സർക്കാർ പറയുന്നില്ല. ഹൈക്കോടതിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പി രാജീവ് പറഞ്ഞു

ഹൈക്കോടതിക്ക് എസ്ഐടിയെ പൂർണവിശ്വാസമാണ്. വേഗത്തിൽ കുറ്റപത്രം എന്നതിനേക്കാൾ, കുറ്റമറ്റ കുറ്റപത്രം എന്നതിനാണ് പ്രാധാന്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് അന്വേഷണത്തിന് പൂര്‍ണമായി മേല്‍നോട്ടം വഹിക്കുന്നത്. ജാമ്യം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം. ഇതിന് സര്‍ക്കാരിന് ചെയ്യേണ്ടതില്ല. കോടതിക്ക് തീരുമാനിക്കാവുന്നതാണ്. വിജിലന്‍സ് കോടതി സുപ്രീംകോടതിയല്ലല്ലോ എന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള വിവാദം ഉയർത്തി പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും നിയമസഭയിൽ തുടരും. ചോദ്യോത്തരം മുതൽ പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കാതെയാണ് പ്രതിപക്ഷം ചോദ്യോത്തരവേള മുതൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

You may also like