11
തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച് മാർച്ച് 20 മുതൽ മെയ് 22 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന തൃശ്ശൂർ പൂരം എക്സിബിഷൻ 2026 ൽ പങ്കെടുക്കുന്നതിന് എല്ലാ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അനുമതി നൽകി. ഇതിനാവശ്യമായ ചെലവുകൾ അതത് വകുപ്പുകൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയ ബഡ്ജറ്റ് വിഹിതത്തിൽ നിന്നും കണ്ടെത്തേണ്ടതാണെന്ന് ഗവർണറുടെ ഉത്തരവ് പ്രകാരം അഡീഷണൽ സെക്രട്ടറി മുഹമ്മദ് റിയാസ് അറിയിച്ചു.

