Home Keralaവെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധി: സത്യത്തിന്റെ വിജയമെന്ന് ഗോകുലം ഗോപാലൻ

വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധി: സത്യത്തിന്റെ വിജയമെന്ന് ഗോകുലം ഗോപാലൻ

by news_desk
0 comments

കൊച്ചി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് വ്യവസായി ഗോകുലം ഗോപാലൻ. കോടതി വിധി സത്യത്തിന്റെ വിജയമാണെന്നും വൈകിയെങ്കിലും സത്യം ജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോടതി നിർദേശപ്രകാരം ഇനി സംഘടനയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ. എം.എൻ. സ്വാമിയെയും നീക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.

കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന എസ്എൻഡിപി യോഗം തുടർച്ചയായി മൂന്ന് വർഷം രജിസ്ട്രാർ ഓഫ് കമ്പനീസ് അധികൃതർക്കു സാമ്പത്തിക കണക്കുകൾ സമർപ്പിക്കാത്തതാണ് അയോഗ്യതയ്ക്ക് കാരണമായത്. ഈ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് ബന്ധപ്പെട്ട ഭാരവാഹികളെ സ്ഥാനങ്ങളിൽ നിന്ന് നീക്കാൻ ഹൈക്കോടതി നിർദേശിച്ചത്.

You may also like