Home Nationalഒഡീഷയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; 10 രോഗികള്‍ മരിച്ചു

ഒഡീഷയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; 10 രോഗികള്‍ മരിച്ചു

by news_desk
0 comments

ഭുവനേശ്വര്‍: ഒഡീഷയിലെ കടകിലുള്ള എസ്‌സിബി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 രോഗികള്‍ മരണപ്പെട്ടു. അപകടത്തില്‍ 11 ആശുപത്രി ജീവനക്കാര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ടര മുതല്‍ മൂന്നുമണിക്കൂറിനിടയിലാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിരവധി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന രോഗികളില്‍ പത്ത് പേരെ രക്ഷിക്കാനായില്ല.

രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാര്‍ക്ക് പരിക്കേറ്റതാണെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചു. തീപിടിത്തത്തിന് പിന്നാലെ 23 രോഗികളെ മറ്റ് വിഭാഗങ്ങളിലേക്കും ഐസിയുകളിലേക്കും മാറ്റി. മാറ്റുന്നതിനിടയില്‍ ഏഴ് ഗുരുതര രോഗികള്‍ മരണപ്പെടുകയും പിന്നീട് മൂന്ന് പേര്‍ കൂടി മരിക്കുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ ആരോഗ്യ മന്ത്രി മുകേഷ് മഹലിങ്ങിനൊപ്പം മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

You may also like