Home Sports39 വർഷങ്ങൾക്ക് ശേഷം എഫ്.എ കപ്പ് സെമിയിൽ ലീഡ്സ് യുണൈറ്റഡ്; ഷൂട്ടൗട്ടിൽ വെസ്റ്റ് ഹാം പുറത്ത്

39 വർഷങ്ങൾക്ക് ശേഷം എഫ്.എ കപ്പ് സെമിയിൽ ലീഡ്സ് യുണൈറ്റഡ്; ഷൂട്ടൗട്ടിൽ വെസ്റ്റ് ഹാം പുറത്ത്

by news_desk1
0 comments

ലണ്ടൻ: എഫ്.എ കപ്പിൽ ചരിത്ര നേട്ടവുമായി ലീഡ്‌സ് യുണൈറ്റഡ്  സെമിഫൈനലിലേക്ക് മുന്നേറി. ക്വാർട്ടർ ഫൈനലിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ലീഡ്സ് അവസാന നാലിലേക്ക് കടന്നത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 സമനിലയിൽ പിരിഞ്ഞു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ലീഡ്സ് നാല് കിക്കുകൾ ഗോളാക്കി മാറ്റിയപ്പോൾ വെസ്റ്റ് ഹാമിന് രണ്ട് അവസരങ്ങൾ നഷ്ടമായി.

മത്സരത്തിന്റെ 26-ാം മിനിറ്റിൽ ആവോ തനക ലീഡ്സിന് ലീഡ് നേടി. 75-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് കാൽവർട്ട് ലെവിൻ ഗോളാക്കി മാറ്റി. തുടർന്ന് ഇൻജുറി ടൈമിൽ 93-ാം മിനിറ്റിൽ മാത്തേവൂസ് ഫെർണാണ്ടസും 97-ാം മിനിറ്റിൽ ആക്സൽ ദിസാസിയും ഗോൾ നേടി മത്സരം സമനിലയിലാക്കി.

ഈ വിജയത്തോടെ 1987ന് ശേഷം ആദ്യമായാണ് ലീഡ്സ് യുണൈറ്റഡ് എഫ്.എ കപ്പ് സെമിഫൈനലിൽ പ്രവേശിക്കുന്നത്. 1972ൽ ഒരിക്കൽ മാത്രമാണ് ലീഡ്സ് ഈ കിരീടം സ്വന്തമാക്കിയിട്ടുള്ളത്.

You may also like