Home Sportsരാജസ്ഥാനെതിരെ ഹാർദിക് തിരിച്ചെത്തും: ആത്മവിശ്വാസത്തോടെ മുംബൈ ഇന്ത്യൻസ്

രാജസ്ഥാനെതിരെ ഹാർദിക് തിരിച്ചെത്തും: ആത്മവിശ്വാസത്തോടെ മുംബൈ ഇന്ത്യൻസ്

by news_desk1
0 comments

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ്നെ നേരിടാനൊരുങ്ങുന്നു. ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം.

മുംബൈ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്ക്കെതിരെ കളിച്ചിരുന്നില്ല. ശാരീരിക അസ്വസ്ഥതയെ തുടർന്ന് അദ്ദേഹം പുറത്തിരിക്കേണ്ടിവന്നതോടെ, ടീമിനെ നയിച്ചത് സൂര്യകുമാർ യാദവ് ആയിരുന്നു. ആ മത്സരത്തിൽ മുംബൈ തോൽവി വഴങ്ങുകയും ചെയ്തു.

എന്നാൽ, രാജസ്ഥാനെതിരായ ഇന്നത്തെ മത്സരത്തിൽ ഹാർദിക് തിരിച്ചെത്തുമെന്ന് മുംബൈ ഇന്ത്യൻസ് കോച്ച് പരാസ് മാംബ്രെ വ്യക്തമാക്കി. നെറ്റ് സെഷനിൽ മികച്ച രീതിയിൽ പരിശീലനം നടത്തിയതായും, ഹാർദിക്കിന് പരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അസുഖം മൂലമാണ് കഴിഞ്ഞ മത്സരം നഷ്ടമായതെന്നും കോച്ച് കൂട്ടിച്ചേർത്തു.

സീസണിന്റെ തുടക്കത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്നെ തോൽപ്പിച്ച് മുന്നേറ്റം നടത്തിയ മുംബൈ, പിന്നീട് ഡൽഹിയോട് പരാജയപ്പെട്ടിരുന്നു. അതിനാൽ, ഇന്നത്തെ മത്സരത്തിൽ വിജയം നേടി വിജയപഥത്തിലേക്ക് മടങ്ങിയെത്തുകയാണ് ടീമിന്റെ ലക്ഷ്യം.

You may also like