Home Localവോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

by news_desk1
0 comments

ട്ടിക്കാട് വാണിയംപാറ ഇകെഎം യു.പി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയയാൾ കുഴഞ്ഞുവീണ് മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി പാമ്പുങ്ങൽ വീട്ടിൽ വിനോദ് (ഉണ്ണി ചെക്കൻ, 63) ആണ് മരിച്ചത്.

ഇന്ന് രാവിലെ 10.45-ഓടെയായിരുന്നു സംഭവം. വോട്ട് ചെയ്ത് പുറത്തുവന്നതിന് പിന്നാലെ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് പോളിംഗ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: മല്ലിക.

You may also like