Home Education/Careerപത്താം ക്ലാസും കണ്ടക്ടർ ലൈസൻസുമുണ്ടോ? കേരള സർവകലാശാലയിൽ ജോലി നേടാം

പത്താം ക്ലാസും കണ്ടക്ടർ ലൈസൻസുമുണ്ടോ? കേരള സർവകലാശാലയിൽ ജോലി നേടാം

by news_desk1
0 comments

തിരുവനന്തപുരം: പത്താം ക്ലാസ് വിജയവും സാധുവായ കണ്ടക്ടർ ലൈസൻസുമുണ്ടോ? എങ്കിൽ കേരള സർവകലാശാലയിൽ ജോലി നേടാൻ അവസരം. സർവകലാശാലയുടെ ട്രാൻസ്‌പോർട്ട് വിഭാഗത്തിൽ കാഷ്വൽ കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിൽ 89 ദിവസത്തേക്കാണ് നിയമനം. താൽപര്യമുള്ളവർക്ക് ഒക്ടോബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികയും ശമ്പളവും

കാഷ്വൽ കണ്ടക്ടർ തസ്തികയിൽ നിയമനം ലഭിക്കുന്നവർക്ക് പ്രതിദിനം 710 രൂപ വേതനം ലഭിക്കും. പ്രതിമാസം പരമാവധി 19,170 രൂപയാണ് ലഭിക്കുക. 89 ദിവസത്തേക്കുള്ള താൽക്കാലിക നിയമനമാണിത്.

യോഗ്യതകൾ

എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മോട്ടോർ വാഹന വകുപ്പ് അനുവദിച്ച സാധുവായ കണ്ടക്ടർ ലൈസൻസും നിർബന്ധമാണ്. അപേക്ഷകരുടെ പ്രായം 40 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത പ്രായപരിധി ഇളവ് ലഭിക്കും.

ശാരീരിക യോഗ്യതകൾ

കുറഞ്ഞത് 158 സെന്റിമീറ്റർ ഉയരവും 76 സെന്റിമീറ്റർ നെഞ്ചളവും ഉണ്ടായിരിക്കണം. ശാരീരിക വൈകല്യമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാവില്ല.

അപേക്ഷാ ഫീസ്

പൊതുവിഭാഗക്കാർ 250 രൂപയും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ 125 രൂപയും അപേക്ഷാ ഫീസായി അടയ്ക്കണം. ഓൺലൈൻ പേയ്‌മെന്റ് വഴി മാത്രമേ ഫീസ് അടയ്ക്കാനാകൂ.

അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അപേക്ഷകർക്ക് സ്വന്തമായി ഇ-മെയിൽ വിലാസം ഉണ്ടായിരിക്കണം. അഭിമുഖം, നിയമന ഉത്തരവ് തുടങ്ങിയ അറിയിപ്പുകൾ ഇ-മെയിൽ വഴിയാണ് ലഭിക്കുക.

അസിസ്റ്റന്റ് സിവിൽ സർജൻ പദവിയിൽ കുറയാത്ത സർക്കാർ ഡോക്ടറിൽനിന്ന് നിശ്ചിത മാതൃകയിലുള്ള ശാരീരിക ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങി ഹാജരാക്കണം. അപേക്ഷ സമർപ്പിക്കുന്ന സമയത്തുതന്നെ ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. അഭിമുഖത്തിന് എത്തുമ്പോൾ രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം.

അപേക്ഷയുടെ ഹാർഡ് കോപ്പി തപാൽ വഴി സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 28 ആണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

  • ഫോൺ: 0471-2386209
  • ഇ-മെയിൽ: ada4a@keralauniversity.ac.in

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://recruit.keralauniversity.ac.in/common/images/Casual_Conductor_Notification_2026.pdf

You may also like