8
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമാ സംഗീതലോകത്തിലെ ഇതിഹാസ പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.
അസുഖബാധിതയായ ആശയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയ്ക്കിടെ ആരോഗ്യനില വഷളാകുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.
ഹിന്ദി ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച ആശാ ഭോസ്ലെ, ദശാബ്ദങ്ങളോളം ഇന്ത്യന്‍ സംഗീതലോകത്തെ കീഴടക്കിയ ഗായികയായിരുന്നു. നിരവധി ദേശീയ-അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ അവർ, സംഗീതരംഗത്ത് തനതായ ശൈലിക്കായി പ്രശസ്തയായിരുന്നു.

