Home Businessഎയർ ഇന്ത്യയുടെ ആദ്യ നവീകരിച്ച ഡ്രീംലൈൻർ ഡൽഹിയിലെത്തി

എയർ ഇന്ത്യയുടെ ആദ്യ നവീകരിച്ച ഡ്രീംലൈൻർ ഡൽഹിയിലെത്തി

by news_desk1
0 comments

എയർ ഇന്ത്യയുടെ ആദ്യ സമ്പൂർണ നവീകരണം നടത്തിയ വലിയ വിമാനമായ ബോയിങ് 787-8 ഡ്രീം ലൈനർ ഡൽഹിയിലെത്തി. വിടി-എഎൻടി രജിസ്ട്രേഷനുള്ള വിമാനമാണ് റെട്രോഫിറ്റ് നടപടികൾ പൂർത്തിയാക്കി അമേരിക്കയിൽ നിന്ന് എത്തിയത്.

ഇന്റീരിയർ സീറ്റുകൾ, കാബിൻ ഡിസൈൻ, ബ്രാൻഡിങ് എന്നിവയിൽ സമ്പൂർണ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. പഴയ വിമാനങ്ങളിലെ കേടുപാടുകൾ നേരിട്ട സീറ്റുകളും മോശം സൗകര്യങ്ങളും മാറ്റിസ്ഥാപിക്കുന്നതിനായി മൂന്ന് വർഷം മുൻപാണ് എയർ ഇന്ത്യ റെട്രോഫിറ്റ് പദ്ധതി പ്രഖ്യാപിച്ചത്.

ബോയിങ് കമ്പനിയുടെ കാലിഫോർണിയയിലെ മോഡിഫിക്കേഷൻ സെന്ററിൽ 263 ദിവസങ്ങൾ കൊണ്ടാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. എയർ ഇന്ത്യയ്ക്ക് നിലവിൽ 26 ഡ്രീംലൈൻർ വിമാനങ്ങളാണുള്ളത്. ഇതിൽ ആദ്യത്തേതാണ് നവീകരണം പൂർത്തിയാക്കി സർവീസിന് സജ്ജമായത്.

മറ്റു രണ്ട് വിമാനങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഘട്ടംഘട്ടമായി മുഴുവൻ ഡ്രീംലൈൻർ വിമാനങ്ങളും പുതുക്കാനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, കമ്പനി കൈവശം ഉണ്ടായിരുന്ന 27 പഴയ എയർബസ് എ320 നിയോ വിമാനങ്ങളുടെ നവീകരണവും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.

You may also like