കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ അടിസ്ഥാന പരിജ്ഞാനം നേടാൻ ആഗ്രഹിക്കുന്നവർക്കുമായി രൂപകൽപ്പന ചെയ്ത കോഴ്സാണിത്. 17 വയസ്സിന് മുകളിലുള്ളവർക്കാണ് പ്രവേശനയോഗ്യത.
രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഓൺലൈനായി രജിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷയുടെ ഹാർഡ് കോപ്പിയും ആവശ്യമായ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മെയ് 5നകം ബന്ധപ്പെട്ട ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രേരക്മാരെയോ തൃശ്ശൂർ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിനെയോ സമീപിക്കാം. ഫോൺ: 0487-2365024, 9496877913.

