കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിൽ വിവിധ സാങ്കേതിക കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, പൈത്തൺ ഫുൾസ്റ്റാക്ക് വിത്ത് എ.ഐ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മിതമായ ഫീസിൽ ലഭ്യമാകുന്ന ഈ കോഴ്സുകളിൽ ഓൺലൈൻ അല്ലെങ്കിൽ ഓഫ്ലൈൻ ക്ലാസുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാണ്. പ്ലസ് ടു ആണ് പ്രവേശന യോഗ്യത.
താൽപര്യമുള്ളവർ മെയ് 31നകം സർട്ടിഫിക്കറ്റുകളും ആധാർ കാർഡും സഹിതം കോട്ടയം സെന്ററിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കാം.
ഫോൺ: 6282841772, 8590118698.
രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/LPNgabsFQscD27dUA

