Home Nationalബി.ജെ.പി നേതാവ് യോഗേഷ് ഗൗഡ കൊലക്കേസ്: കോൺഗ്രസ് എം.എൽ.എ വിനയ് കുൽക്കർണിക്ക് ജീവപര്യന്തം

ബി.ജെ.പി നേതാവ് യോഗേഷ് ഗൗഡ കൊലക്കേസ്: കോൺഗ്രസ് എം.എൽ.എ വിനയ് കുൽക്കർണിക്ക് ജീവപര്യന്തം

by news_desk1
0 comments

ബി.ജെ.പി നേതാവ് യോഗേഷ് ഗൗഡയുടെ കൊലപാതകക്കേസിൽ കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു. ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.

ജീവപര്യന്തം തടവിനൊപ്പം പ്രതികൾക്ക് 30,000 രൂപ വീതം പിഴയും കോടതി വിധിച്ചു. കേസിലെ മറ്റൊരു പ്രതിക്ക് ഏഴ് വർഷം തടവും ലഭിച്ചു.

ക്രിമിനൽ ഗൂഢാലോചനയും കൊലപാതകവും തെളിഞ്ഞ സാഹചര്യത്തിലാണ് ശിക്ഷ വിധിച്ചത്. വിധിയോടെ ധാർവാഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വിനയ് കുൽക്കർണി എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാകും.

You may also like