Home Nationalരാജ്യസഭാ എംപിമാരുടെ കൂറുമാറ്റം: ‘പച്ചക്കറി ചേരുവകൾ’ എന്നു പരിഹസിച്ച് ഭഗവന്ത് മൻ

രാജ്യസഭാ എംപിമാരുടെ കൂറുമാറ്റം: ‘പച്ചക്കറി ചേരുവകൾ’ എന്നു പരിഹസിച്ച് ഭഗവന്ത് മൻ

by news_desk1
0 comments

ചണ്ഡീഗഢ്: പഞ്ചാബിൽ ആം ആദ്മി പാർട്ടിയിൽ (എഎപി) ഉണ്ടായ വൻ പിളർപ്പിനെ തുടർന്ന് പാർട്ടി വിട്ട രാജ്യസഭാ എംപിമാരെ രൂക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി ഭഗവന്ത് മൻ. രാഘവ് ഛദ്ദ അടക്കം ഏഴ് എംപിമാർ പാർട്ടി വിട്ട സംഭവത്തെ തുടർന്ന് സാമൂഹ്യമാധ്യമമായ എക്സ് വഴി പ്രതികരിച്ചാണ് മൻ പരിഹാസമുയർത്തിയത്.

ഇഞ്ചി, വെളുത്തുള്ളി, ജീരകം, ഉലുവപ്പൊടി, ചുവന്നമുളക്, കുരുമുളക്, മല്ലിയില തുടങ്ങിയ ചേരുവകൾ പച്ചക്കറികളെ രുചികരമാക്കുമെങ്കിലും അവയ്ക്കുതന്നെ ഒരിക്കലും ‘പച്ചക്കറി’ ആകാൻ കഴിയില്ലെന്ന് മൻ പറഞ്ഞു. പാർട്ടി വിട്ട ഏഴ് എംപിമാരെ ഈ ചേരുവകളോടാണ് അദ്ദേഹം ഉപമിച്ചത്.

പഞ്ചാബിൽ നിന്നുള്ള ഏഴ് രാജ്യസഭാ എംപിമാരാണ് എഎപി ബന്ധം ഉപേക്ഷിച്ചത്. ഇതിൽ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവർ ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്താസമ്മേളനം നടത്തി എംപിമാർ പാർട്ടി വിടുന്നതായി ഔദ്യോഗികമായി അറിയിച്ചു.

കൂടുതൽ എംപിമാർ എഎപി വിടാനുണ്ടെന്ന സൂചനയും രാഘവ് ഛദ്ദ നൽകിയിട്ടുണ്ട്. ഇതോടെ പഞ്ചാബിൽ എഎപിക്കുള്ളിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉയർന്നിരിക്കുന്നത്.

You may also like