10
പാലക്കാട്: സിപിഐഎം നേതാവും മുൻ എംഎൽഎയുമായ പി. നന്ദകുമാറിന്റെ വിവാദ മലപ്പുറം പരാമർശം വക്രീകരിച്ചെന്ന് പിണറായി വിജയൻ. മലപ്പുറത്തിനെതിരെ എന്തോ പറഞ്ഞു എന്ന നിലയിലാണ് പരാമർശത്തെ വ്യാഖ്യാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മതവിരോധത്തിന് മലപ്പുറത്ത് സ്ഥാനമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. എഴുപത് ശതമാനം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണ് ഇവിടെ. അതിശക്തമായ മതസൗഹാർദം കാണാം. എന്നാൽ മതമൗലികവാദം കാണാതിരിക്കാനാകില്ല. അക്കാര്യമാണ് നന്ദകുമാർ പറഞ്ഞതെന്നും പിണറായി വിജയൻ പറഞ്ഞു.
സിപിഐഎം മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
