Home Keralaഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു; വിടവാങ്ങിയത് കുന്നംകുളത്തിന്റെ പ്രിയ കൊമ്പൻ

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു; വിടവാങ്ങിയത് കുന്നംകുളത്തിന്റെ പ്രിയ കൊമ്പൻ

by news_desk1
0 comments

തൃശൂർ: കുന്നംകുളം മേഖലയിലെ പ്രധാന ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്ന പല്ലാട്ട് ബ്രഹ്മദത്തൻ എന്ന കൊമ്പൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. 40 വയസ്സിൽ താഴെ പ്രായമുള്ള ആനയ്ക്ക് ഇന്ന് വൈകിട്ട് ആറോടെ കോട്ടയം ഈരാറ്റുപേട്ട മേലമ്പാറയിൽ വീട്ടുമുറ്റത്ത് തളച്ചിരുന്നപ്പോഴാണ് മിന്നലേറ്റത്.

കഴിഞ്ഞ വർഷം കുന്നംകുളത്തെ മിക്ക പ്രധാന പൂരങ്ങളിലും ബ്രഹ്മദത്തൻ പങ്കെടുത്തിരുന്നു. നേരത്തെ പുതുപ്പള്ളി ആനത്തറവാട്ടിലെ അംഗമായിരുന്ന കൊമ്പനെ പിന്നീട് പല്ലാട്ടുകാർ വാങ്ങുകയായിരുന്നു. ലക്ഷണമൊത്ത കൊമ്പന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് ആനപ്രേമികൾ

You may also like