Home Keralaതേങ്ങയ്ക്കുള്ളിൽ കല്ല് നിറച്ച് തൂക്കം കൂട്ടി വിൽപന

തേങ്ങയ്ക്കുള്ളിൽ കല്ല് നിറച്ച് തൂക്കം കൂട്ടി വിൽപന

by news_desk1
0 comments

തിരുവമ്പാടി ∙ കന്റീനിൽ പാചകം ചെയ്യാനായി തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ കണ്ടത് ചെറിയ കല്ലുകൾ! ആദ്യം അമ്പരന്ന പാചകക്കാരൻ തേങ്ങ വിശദമായി പരിശോധിച്ചതോടെയാണ് തൂക്കം കൂട്ടാൻ നടത്തിയ വിചിത്ര തട്ടിപ്പ് പുറത്തുവന്നത്. തിരുവമ്പാടിയിലെ ഒരു കടയിൽനിന്ന് വാങ്ങിയ തേങ്ങയ്ക്കുള്ളിലാണ് കല്ലുകൾ നിറച്ച നിലയിൽ കണ്ടെത്തിയത്.

തേങ്ങയുടെ പുറംഭാഗം പരിശോധിച്ചാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു തട്ടിപ്പ്. തേങ്ങയുടെ ‘കണ്ണ്’ ഭാഗം വിദഗ്ധമായി തുരന്ന് ഉള്ളിലെ വെള്ളം കളഞ്ഞ ശേഷം, ആ ദ്വാരത്തിലൂടെ ചെറിയ കല്ലുകൾ നിറയ്ക്കുകയായിരുന്നു. തേങ്ങയുടെ തൂക്കം വർധിപ്പിച്ച് വിൽക്കുകയായിരുന്നു ലക്ഷ്യമെന്നാണ് സംശയം.

തേങ്ങ വാങ്ങുമ്പോൾ പുറംഭാഗം മാത്രമല്ല, ‘കണ്ണ്’ ഭാഗവും ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. അവിടെ അസ്വാഭാവികമായ ദ്വാരങ്ങളോ അടയാളങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന മുന്നറിയിപ്പും ഈ സംഭവം നൽകുന്നു.

You may also like