Home Keralaമുഖ്യമന്ത്രി ആവട്ടെ എന്ന പ്രാർത്ഥന; പിണറായി വിജയന് വേണ്ടി വഴിപാടുമായി ഭക്തൻ

മുഖ്യമന്ത്രി ആവട്ടെ എന്ന പ്രാർത്ഥന; പിണറായി വിജയന് വേണ്ടി വഴിപാടുമായി ഭക്തൻ

കദളിപ്പഴം പാൽ വഴിപാടും വിഷ്ണുപൂജയും; വോട്ടെണ്ണലിൽ എൽഡിഎഫ്–യുഡിഎഫ് കടുത്ത മത്സരം

by news_desk1
0 comments

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തണമെന്ന ആഗ്രഹത്തോടെ ഭക്തൻ പ്രത്യേക വഴിപാടുകൾ നടത്തി. വെട്ടിക്കോട് അമ്പലത്തിൽ കദളിപ്പഴം പാൽ വഴിപാട് അർപ്പിച്ചാണ് ഭക്തൻ പ്രാർത്ഥിച്ചത്. ചോതി നക്ഷത്രത്തിന്റെ അടിസ്ഥാനത്തിലാണ് വഴിപാട് നടത്തിയത്.

ഇതിനുപുറമേ, പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജയും നടത്തിയതായി റിപ്പോർട്ടുണ്ട്. ക്ഷേത്രവുമായി സ്ഥിരബന്ധമുള്ള ഒരഭക്തനാണ് വഴിപാടുകൾ നടത്തിയത്. 250 രൂപ ചെലവിൽ ചീട്ടെടുത്ത ഈ വഴിപാട് ഞായറാഴ്ച ബുക്ക് ചെയ്തെങ്കിലും വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ചയാണ് പൂജ നടത്തിയത്.

അതേസമയം, സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 140 കേന്ദ്രങ്ങളിലായി 43 ഇടങ്ങളിൽ വോട്ടെണ്ണൽ നടക്കുന്നു. ആദ്യഘട്ടമായ പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്.

ഇപ്പോൾ ലഭ്യമായ ലീഡ് നിലയിൽ യുഡിഎഫ് 68 സീറ്റുകളിലും എൽഡിഎഫ് 66 സീറ്റുകളിലും മുന്നിലാണ്. ബിജെപി 6 സീറ്റുകളിൽ ലീഡ് നില നിലനിർത്തുന്നു.

പാലക്കാട് മണ്ഡലത്തിൽ ശോഭ സുരേന്ദ്രന്‍ ആദ്യ ലീഡ് നേടിയപ്പോൾ, പറവൂരിൽവി ഡി സതീശന്‍ മുന്നിലാണ്. നേമത്ത് ശിവൻകുട്ടിയും, തൃക്കാക്കരയിൽ ഉമ തോമസ് ലീഡ് നിലയിൽ തുടരുന്നു.

സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ മത്സരം നിലനിൽക്കുന്നതിനിടെ, അന്തിമഫലം ആരുടെ പക്ഷത്തേക്ക് തിരിയുമെന്ന് ഉറ്റുനോക്കുകയാണ് കേരളം.

You may also like