Home Nationalലിഫ്റ്റില്‍ കുടുങ്ങി ഏഴ് വയസുകാരന് ദാരുണാന്ത്യം; പൂനെയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ദുരന്തം

ലിഫ്റ്റില്‍ കുടുങ്ങി ഏഴ് വയസുകാരന് ദാരുണാന്ത്യം; പൂനെയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ദുരന്തം

by news_desk1
0 comments

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റില്‍ കുടുങ്ങിയ ഏഴ് വയസുകാരന് ദാരുണാന്ത്യം. നിമ്ബാജിനഗറിലെ റിദ്ധി-സിദ്ധി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ശിവാന്‍ഷ് ശൈലേഷ് ദത്ത് എന്ന കുട്ടിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ താമസസമുച്ചയത്തിന്റെ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പിന്നീട് ലിഫ്റ്റില്‍ കയറിയതായിരുന്നു. ലിഫ്റ്റ് മൂന്നാം നിലയിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് പ്രവര്‍ത്തനം നിലച്ചതോടെ കുട്ടി അകത്ത് കുടുങ്ങി. ഏകദേശം ഒന്നര മണിക്കൂറോളം കുട്ടി ലിഫ്റ്റിനുള്ളില്‍ കഴിയേണ്ടിവന്നുവെന്നാണ് വിവരം.

രാത്രി 11.30ഓടെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ലിഫ്റ്റ് തുറന്നപ്പോള്‍ കുട്ടി ബോധരഹിതനായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദീര്‍ഘനേരം ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ലിഫ്റ്റിന് സാങ്കേതിക തകരാറുണ്ടായിരുന്നോയെന്ന കാര്യവും പരിശോധിച്ചുവരികയാണ്.

You may also like