Home Top Storiesദില്ലിയിൽ വീണ്ടും കെട്ടിടം തകർന്നു; മൂന്നുനില വീട് നിലംപതിച്ചു, നിരവധി പേർ കുടുങ്ങിയെന്ന് സംശയം

ദില്ലിയിൽ വീണ്ടും കെട്ടിടം തകർന്നു; മൂന്നുനില വീട് നിലംപതിച്ചു, നിരവധി പേർ കുടുങ്ങിയെന്ന് സംശയം

by news_desk1
0 comments

ദില്ലി: കെട്ടിടം തകർന്നുവീണ് വീണ്ടും അപകടം. വടക്കുകിഴക്കൻ ദില്ലിയിലെ ന്യൂ സീമാപുരിയിൽ മൂന്നുനില വീട് തകർന്നുവീണ് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്.

ന്യൂ സീമാപുരിയിലെ ഈദ്ഗാഹ് മച്ച്ലി മന്ദിയിലാണ് മൂന്നുനില വീട് തകർന്നുവീണത്. സംഭവത്തെ തുടർന്ന് ദില്ലി ഫയർ സർവീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ദില്ലിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവം നടന്ന് ഒരു മാസം പിന്നിടുന്നതിനിടെയാണ് വീണ്ടും കെട്ടിടം തകർന്നുവീണ് അപകടമുണ്ടായത്.

അപകടസ്ഥലത്തേക്ക് ആംബുലൻസുകളടക്കമുള്ള രക്ഷാപ്രവർത്തന വാഹനങ്ങൾ എത്തേണ്ടതിനാൽ ജനങ്ങൾ മേഖലയിൽ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് ദില്ലി പൊലീസ് എക്സിലൂടെ നിർദേശം നൽകി.

You may also like