Home Keralaമാത്യു കുഴൽനാടനെ മന്ത്രിയാക്കാതിരുന്നത് അനീതി; പ്രതിഷേധ പ്രമേയം പാസാക്കി യുഡിഎഫ്

മാത്യു കുഴൽനാടനെ മന്ത്രിയാക്കാതിരുന്നത് അനീതി; പ്രതിഷേധ പ്രമേയം പാസാക്കി യുഡിഎഫ്

by news_desk1
0 comments

ടുക്കി: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ മന്ത്രിസഭയിൽ ഇടംനേടാതിരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രമേയം പാസാക്കി. കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ച പ്രമേയത്തിന് മുസ്ലിം ലീഗും കേരള കോൺഗ്രസും പിന്തുണ നൽകി.

പിണറായി സർക്കാരിനെതിരെ വിവിധ അഴിമതി-ഭരണ വിഷയങ്ങൾ ശക്തമായി ഉയർത്തിക്കാട്ടിയ നേതാവായ മാത്യു കുഴൽനാടനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നത് അനീതിയാണെന്നാണ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനവും നിയമസഭയിലെ ഇടപെടലുകളും പരിഗണിക്കപ്പെടേണ്ടതായിരുന്നുവെന്നും യുഡിഎഫ് നേതാക്കൾ അഭിപ്രായപ്പെട്ടു.

അതേസമയം, മൂന്ന് ദിവസത്തെ അനിശ്ചിതത്വങ്ങൾക്ക് ശേഷം മന്ത്രിമാരുടെ വകുപ്പ് വിഭജനം അന്തിമമായി. വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ തള്ളി.

വി ഇ അബ്ദുൾ ഗഫൂറിന് ഫിഷറീസ് വകുപ്പ്, അനിൽ കുമാറിന് റവന്യൂ വകുപ്പ്, സണ്ണി ജോസഫിന് വൈദ്യുതി വകുപ്പ്, പി കെ ബഷീറിന് പൊതുമരാമത്ത് വകുപ്പ് എന്നിവ നൽകി. കെ എം ഷാജിക്ക് തദ്ദേശഭരണം, ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ വകുപ്പ്, പി സി വിഷ്ണുനാഥിന് ടൂറിസം-സാംസ്കാരികം-സിനിമ വകുപ്പ് എന്നിവയാണ് ലഭിച്ചത്.

എം ലിജുവിന് സഹകരണം-എക്സൈസ്, എൻ ഷംസുദ്ദീന് പൊതുവിദ്യാഭ്യാസം-ന്യൂനപക്ഷക്ഷേമം-ഹജ്ജ്, കെ മുരളീധരന് ആരോഗ്യം-ദേവസ്വം വകുപ്പുകൾ എന്നിവയും നൽകി. സിപി ജോൺ ഗതാഗത വകുപ്പും സിദ്ദിഖ് കൃഷിവകുപ്പും കൈകാര്യം ചെയ്യും.

സത്യപ്രതിജ്ഞ നടന്ന ദിവസം തന്നെ വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയായിരുന്നുവെന്നും ഗവർണർ സ്ഥലത്തില്ലാത്തതിനാലാണ് പട്ടിക കൈമാറുന്നതിൽ വൈകിയതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

You may also like