Home Nationalഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് സമരത്തിന് പുറപ്പെട്ട വിദ്യാർഥികൾ കസ്റ്റഡിയിൽ; എവിടേക്ക് കൊണ്ടുപോയെന്ന് അവ്യക്തം

ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് സമരത്തിന് പുറപ്പെട്ട വിദ്യാർഥികൾ കസ്റ്റഡിയിൽ; എവിടേക്ക് കൊണ്ടുപോയെന്ന് അവ്യക്തം

by news_desk1
0 comments

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ പൂനെയിൽനിന്ന് പുറപ്പെട്ട വിദ്യാർഥികളെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തതായി സിജെപി. വിദ്യാർഥികളെ പൊലീസ് എവിടേക്കാണ് കൊണ്ടുപോയതെന്ന് നിലവിൽ വ്യക്തതയില്ല.

വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ബിജെപി സർക്കാർ എല്ലാ സീമകളും ലംഘിക്കുകയാണെന്ന് സിജെപി പ്രതികരിച്ചു. ജന്തർ മന്തറിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളെയാണ് പൊലീസ് തടഞ്ഞത്.

You may also like