Home Top Storiesഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ രാഷ്ട്രപതി ഭവൻ മാർച്ച്; എംപിമാർ വൈകിട്ട് 3ന് പാർലമെന്റിലെത്തണം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ രാഷ്ട്രപതി ഭവൻ മാർച്ച്; എംപിമാർ വൈകിട്ട് 3ന് പാർലമെന്റിലെത്തണം

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ഇൻഡ്യ സഖ്യം. ഇതിന്റെ ഭാഗമായി നാളെ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് നീക്കം. വൈകിട്ട് മൂന്നിന് പാർലമെന്റ് മന്ദിരത്തിലെത്താൻ പ്രതിപക്ഷ എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിർദേശം നൽകി.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധം അരങ്ങേറി. തുടർച്ചയായ മൂന്നാം ദിവസവും നിരവധി പേരാണ് രാജ്യതലസ്ഥാനത്തെത്തി സമരത്തിൽ പങ്കെടുത്തത്. മൂന്ന് ബസുകളിലായി പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലെത്തി മാധ്യമങ്ങളോട് പ്രതികരിച്ചു.

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇന്നത്തെ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രായവും രാഷ്ട്രീയവ്യത്യാസങ്ങളും മറന്ന് വിവിധ വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.

You may also like