Home Top Storiesഅതിശക്ത മഴയ്ക്ക് സാധ്യത; എറണാകുളത്ത് ഓറഞ്ച് അലർട്ട്, ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ തുറക്കും

അതിശക്ത മഴയ്ക്ക് സാധ്യത; എറണാകുളത്ത് ഓറഞ്ച് അലർട്ട്, ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ തുറക്കും

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന് പുറമെ സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് തുടരുന്നത്.

അതേസമയം മഴയുടെ പശ്ചാത്തലത്തിൽ ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായാണ് നടപടി. ഇതോടെ പെരിയാർ നദിയിലെ ജലനിരപ്പിൽ നേരിയ ഉയർച്ച അനുഭവപ്പെടാൻ സാധ്യതയുണ്ട്.

പെരിയാർ തീരപ്രദേശങ്ങളായ ആലുവ, പെരുമ്പാവൂർ, കാലടി ഉൾപ്പെടെയുള്ള മേഖലകളിലെ നദീതീരവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനാവശ്യമായി നദിയിലിറങ്ങുന്നതും തീരപ്രദേശങ്ങളിൽ തുടരുന്നതും ഒഴിവാക്കണമെന്നും നിർദേശം നൽകി.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്:

മെയ് 25: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

മെയ് 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

മെയ് 27: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

മെയ് 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

You may also like