തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനന വിഷയത്തിലും കോൺഗ്രസിനകത്ത് അതൃപ്തി ഉയരുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റുമായി ബന്ധപ്പെട്ട രഹസ്യ കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
നികുതി സംബന്ധിച്ച തീരുമാനം എക്സൈസ് മന്ത്രി അറിഞ്ഞില്ലെന്ന ചോദ്യത്തിന്, ബജറ്റ് വിവരങ്ങൾ പുറത്തുവന്നാൽ അത് ചോർച്ചയാകുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. ബജറ്റിലെ കാര്യങ്ങൾ അറിയേണ്ടത് ധനമന്ത്രിയും മുഖ്യമന്ത്രിയും മാത്രമാണെന്നും ബജറ്റിലെ വിശദാംശങ്ങൾ മുഖ്യമന്ത്രിക്കാണ് അറിയാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇനിയും മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

