തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ (IHM) 2026–27 അധ്യയന വർഷത്തെ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ കൂടുതലായും എസ്സി/എസ്ടി വിഭാഗത്തിലാണ്. ഈ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഇ-ഗ്രാന്റ്സ് (e-Grants) സ്കോളർഷിപ്പിനും അർഹതയുണ്ട്.
ബിരുദ കോഴ്സിന് പുറമേ, ഭക്ഷ്യ ഉൽപാദന രംഗത്ത് ഒന്നര വർഷത്തെ ഡിപ്ലോമ കോഴ്സും ഇൻസ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നു. ഏത് സ്ട്രീമിലുമുള്ള എച്ച്.എസ്.സി./പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്കും പ്രവേശന നടപടികൾക്കുമായി നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (NCHMCT) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
ബന്ധപ്പെടാൻ:
📞 9495821083
📞 0471-2480774

