Home Top Stories100 കോടി സഹായവുമായി സർക്കാർ; ഒന്നാം തീയതിക്ക് മുൻപേ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം പൂർത്തിയായി

100 കോടി സഹായവുമായി സർക്കാർ; ഒന്നാം തീയതിക്ക് മുൻപേ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം പൂർത്തിയായി

by news_desk1
0 comments

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഏറെ നാളുകൾക്ക് ശേഷം മാസത്തിലെ അവസാന ദിവസം തന്നെ ശമ്പളം വിതരണം പൂർത്തിയായി. ഒന്നാം തീയതിക്ക് മുൻപായി ശമ്പളം നൽകുന്നതിനായി സംസ്ഥാന സർക്കാർ ഈ മാസം കെഎസ്ആർടിസിക്ക് 100 കോടി രൂപ അനുവദിച്ചതോടെയാണ് കൃത്യസമയത്ത് ശമ്പള വിതരണം സാധ്യമായത്.

സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിക്ക് പ്രതിമാസം ഏകദേശം 55 കോടി രൂപയുടെ വരുമാന നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര സാമ്പത്തിക സഹായം ലഭ്യമായത്. ഇതോടെയാണ് ജീവനക്കാർക്ക് മാസാവസാനത്തിൽ തന്നെ ശമ്പളം വിതരണം പൂർത്തിയാക്കാൻ കഴിഞ്ഞത്.

You may also like