Home Top Storiesവിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു; നിലച്ചത് പതിറ്റാണ്ടുകളെ സംഗീതസമ്പന്നമാക്കിയ ശബ്ദം

വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു; നിലച്ചത് പതിറ്റാണ്ടുകളെ സംഗീതസമ്പന്നമാക്കിയ ശബ്ദം

by news_desk1
0 comments

ചെന്നൈ: വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് കൊച്ചുമകൾ അപ്സര വിദ്യുല മരണവിവരം അറിയിച്ചത്.

ശ്വസനസംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30ഓടെയാണ് അന്ത്യം സംഭവിച്ചത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ പ്രയാസകരമായ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നുമാണ് അപ്സര അഭ്യർഥിച്ചത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17 ഭാഷകളിലായി 40,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച അപൂർവ ഗായികയാണ് എസ്. ജാനകി. ആന്ധ്രപ്രദേശ് സ്വദേശിയായ അവർ നാല് തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. കേരളമുൾപ്പെടെ വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങളും അവരെ തേടിയെത്തിയിരുന്നു.

2013-ൽ രാജ്യം പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്കാരം ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എസ്. ജാനകി നിരസിച്ചിരുന്നു.

You may also like