Home Top Storiesജി. സുകുമാരൻ നായർക്ക് ഐക്യദാർഢ്യം; എൻഎസ്എസ് നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രകടനം

ജി. സുകുമാരൻ നായർക്ക് ഐക്യദാർഢ്യം; എൻഎസ്എസ് നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രകടനം

by news_desk1
0 comments

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് എൻഎസ്എസിന്റെ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കിഴക്കേക്കോട്ട വരെ നടന്ന പ്രകടനം എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലായിരുന്നു.

താലൂക്ക് യൂണിയൻ പ്രസിഡന്റും എൻഎസ്എസ് വൈസ് പ്രസിഡന്റുമായ എം. സംഗീത് കുമാറാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്.

ദില്ലി എൻഎസ്എസ് യൂണിയന്റെ പരിപാടിക്കിടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും സുരേഷ് ഗോപിയും ജി. സുകുമാരൻ നായർക്കെതിരെ നടത്തിയ വിമർശനങ്ങളും, മുഖ്യമന്ത്രി വി. ഡി. സതീശൻ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് തലസ്ഥാന നഗരത്തിൽ ഐക്യദാർഢ്യ പ്രകടനം സംഘടിപ്പിച്ചത്.

അതേസമയം, പ്രകടനം ഏതെങ്കിലും ഒരു സംഘടനയ്‌ക്കോ വ്യക്തിക്കോ എതിരായുള്ളതല്ലെന്നും, ഐക്യദാർഢ്യം അറിയിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്നും എൻഎസ്എസ് നേതൃത്വം വ്യക്തമാക്കി.

You may also like