Home Keralaറേഷൻ കാർഡ് തരംമാറ്റത്തിന് കൂടുതൽ സമയം; മുൻഗണനാ (പിങ്ക്) കാർഡിനുള്ള അപേക്ഷ ജൂലൈ 20 വരെ

റേഷൻ കാർഡ് തരംമാറ്റത്തിന് കൂടുതൽ സമയം; മുൻഗണനാ (പിങ്ക്) കാർഡിനുള്ള അപേക്ഷ ജൂലൈ 20 വരെ

by news_desk1
0 comments

തിരുവനന്തപുരം: പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗമായ പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡുകളാക്കി തരംമാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 20 വരെ നീട്ടി.

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തതും മുൻഗണനാ റേഷൻ കാർഡിന് അർഹതയുള്ളതുമായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്കാണ് അപേക്ഷ സമർപ്പിക്കാനാവുക.

അർഹരായ കാർഡുടമകൾ ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിവിൽ സപ്ലൈസ് വകുപ്പിന്റെ സിറ്റിസൺ ലോഗിൻ പോർട്ടൽ മുഖേനയോ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

മുൻഗണനാ റേഷൻ കാർഡിന് അർഹതയുള്ള മുൻഗണനേതര വിഭാഗക്കാർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.

You may also like