10
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം അറിയാൻ കഴിയും.
രണ്ട് തവണ മാറ്റിവെച്ച ശേഷമാണ് ഇന്ന് ഫലപ്രഖ്യാപനം നടക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിലെ പരീക്ഷകൾ നിശ്ചിത സമയത്ത് നടത്താൻ സാധിച്ചിരുന്നില്ല.
ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്കായി പ്രത്യേകമായി നടത്തിയ പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായ ശേഷമാണ് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

