5
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പേരാമ്പ്ര ബി.ആർ.സി.യിലെ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിലായി. ആവള കുട്ടോത്ത് സ്വദേശിനിയായ നീഷ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി.
പൊലീസിന്റെ അന്വേഷണപ്രകാരം, നീഷ്മ ഉൾപ്പെടെ അറസ്റ്റിലായ മൂന്ന് അധ്യാപികമാരും എംഡിഎംഎ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ അന്വേഷണത്തിൽ നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായും പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും കേസിന്റെ വിവിധ വശങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
