4
മസ്കത്ത്: സാഹിത്യ-സാംസ്കാരിക രംഗത്തെ സംഭാവനകൾക്ക് അംഗീകാരമായി മലയാളം ഒമാൻ ചാപ്റ്ററിന്റെ അക്ഷരപ്രതിഭ പുരസ്കാരം 2026 കെ.ആർ.പി. വള്ളിക്കുന്നത്തിന്. സാമൂഹിക-സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനും സുഹാർ ലിറ്റററി ഫോറം പ്രസിഡന്റുമായ അദ്ദേഹം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.
അവാർഡ് കമ്മിറ്റി ജൂറിയാണ് വള്ളിക്കുന്നത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. മലയാളം ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷമായ ‘മലയാള സന്ധ്യ’യിൽ ശനിയാഴ്ച പുരസ്കാരം സമ്മാനിക്കും. ചാപ്റ്റർ ഭാരവാഹികളാണ് പുരസ്കാരവിവരം അറിയിച്ചത്.
