Home Keralaകണ്ണവത്ത് രണ്ട് ഇടങ്ങളിൽ ബോംബ് സ്ഫോടനം; സ്റ്റീൽ ബോംബെന്ന് നിഗമനം, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്

കണ്ണവത്ത് രണ്ട് ഇടങ്ങളിൽ ബോംബ് സ്ഫോടനം; സ്റ്റീൽ ബോംബെന്ന് നിഗമനം, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്

by news_desk1
0 comments

കണ്ണൂർ: കണ്ണവത്ത് രണ്ട് ഇടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. റേഞ്ച് ഓഫീസിന് സമീപവും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലുമാണ് രണ്ട് ദിവസം മുമ്പ് രാത്രിയിൽ സ്ഫോടനമുണ്ടായത്. സ്റ്റീൽ ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സ്ഫോടനശബ്ദം കേട്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

സ്ഫോടനം നടന്ന രണ്ട് സ്ഥലങ്ങളിലും സിസിടിവി ക്യാമറകളില്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയായിട്ടുണ്ട്. ഇതോടെ കണ്ണവം ജങ്ഷനിലെ പരമാവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുകയാണ് പൊലീസ്. സ്ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലും കനത്ത പൊലീസ് പട്രോളിങ് തുടരുകയാണ്.

You may also like