Home Keralaശബരിമല തീർഥാടനം: വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29 മുതൽ; ദിവസേന 60,000 പേർക്ക് അവസരം

ശബരിമല തീർഥാടനം: വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29 മുതൽ; ദിവസേന 60,000 പേർക്ക് അവസരം

by news_desk1
0 comments

തിരുവനന്തപുരം: ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29ന് രാവിലെ 10ന് ആരംഭിക്കും. www.sabarimalaonline.org വഴി ദർശനസ്ലോട്ടുകൾ ബുക്ക് ചെയ്യാം. നിലയ്ക്കൽ–പമ്പ പാതയിൽ പ്രതിദിനം 60,000 പേർക്കും എരുമേലി കാനനപാത, വണ്ടിപ്പെരിയാർ–സത്രം പാത എന്നിവ വഴി 3,000 പേർക്കു വീതവും ഓൺലൈൻ ടിക്കറ്റ് ലഭിക്കും.

നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ റിയൽ ടൈം സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളുമുണ്ടാകും. നിലയ്ക്കലിൽ ദിവസേന 10,000 പേർക്കും എരുമേലിയിലും വണ്ടിപ്പെരിയാർ സത്രത്തിലും 2,000 പേർക്കു വീതവും പ്രവേശനം അനുവദിക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പമ്പയിലെ സ്പോട്ട് ബുക്കിങ് കേന്ദ്രം ഒഴിവാക്കി.

വെർച്വൽ ക്യൂ ബുക്കിങ് സൗജന്യമാണ്. പിൽഗ്രിം റിലീഫ് ഫണ്ടിലേക്കും ശുചിത്വ പരിപാലനത്തിനുള്ള ജനറൽ ഫണ്ടിലേക്കും അഞ്ചു രൂപ മുതൽ സംഭാവന നൽകാം. സംഭാവന നിർബന്ധമല്ല.

You may also like